അഹമ്മദാബാദ്: മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി മുൻ ജനറൽ സെക്രട്ടറിയുമായ ദീപക് ബബാറിയ (74) അന്തരിച്ചു. അഹമ്മദാബാദിലെ ജീവ്രാജ് മേത്ത ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു.
53 വർഷത്തോളം കോൺഗ്രസിൽ സജീവമായിരുന്ന ദീപക് ബബാറി കർണാടക, ഹരിയാന, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിലെ സംഘടനാ ചുമതല വഹിച്ചിട്ടുണ്ട്.പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ നിര്യാണത്തിൽ അനുശോചിച്ചു.